---
title: "കൈതേരി കുറിഞ്ഞേരി ചന്ദ്രോത്ത് തറവാട്ടിൽ, ഉത്സവത്തോടനുബന്ധിച്ച് തെയ്യം കലാകാരനെ പട്ടും വളയും നൽകി ആദരിച്ചു"
english_title: "Honored with silk and hoops"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/24431/Honored-with -silk-and-hoops"
published_at: "2022-02-04T14:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fcf1d4601e9_Picsart_22-02-04_14-57-58-748.jpg"
keywords: []
---

# കൈതേരി കുറിഞ്ഞേരി ചന്ദ്രോത്ത് തറവാട്ടിൽ, ഉത്സവത്തോടനുബന്ധിച്ച് തെയ്യം കലാകാരനെ പട്ടും വളയും നൽകി ആദരിച്ചു

> **Lead Summary:** കൈതേരി കുറിഞ്ഞേരി ചന്ദ്രോത്ത് തറവാട്ടിൽ, ഉത്സവത്തോടനുബന്ധിച്ച് തെയ്യം കലാകാരനെ പട്ടും വളയും നൽകി ആദരിച്ചു. കൈതേരിയിലെ പി ആശിഷിനെയാണ് ആദരിച്ചത്. കൈതേരി കുറിഞ്ഞേരി ചന്ദ്രോത്ത് തറവാട് ഉത്സവത്തോടനുബന്ധിച്ചാണ് തെയ്യം കലാകാരനായ ശിവദാസൻ പണിക്കരുടെ മകൻ കെ. പി ആശിഷിനെ ആദരിച്ചത്.

## Article Content

കൈതേരി കുറിഞ്ഞേരി ചന്ദ്രോത്ത് തറവാട്ടിൽ, ഉത്സവത്തോടനുബന്ധിച്ച് തെയ്യം കലാകാരനെ പട്ടും വളയും നൽകി ആദരിച്ചു. കൈതേരിയിലെ പി ആശിഷിനെയാണ് ആദരിച്ചത്. കൈതേരി കുറിഞ്ഞേരി ചന്ദ്രോത്ത് തറവാട് ഉത്സവത്തോടനുബന്ധിച്ചാണ് തെയ്യം കലാകാരനായ ശിവദാസൻ പണിക്കരുടെ മകൻ കെ. പി ആശിഷിനെ ആദരിച്ചത്.

തറവാട് കാരണവർ സി. കെ അരവിന്ദൻ്റെ നേതൃത്വത്തിലാണ് പട്ടും വളയും നൽകി ആദരിച്ചത്.കോമരം പേരാവൂർ എന്നാട്ട് കുമാരൻ, കെ. ഇ ജയരാജൻ, എം. അനീഷ്‌ അലച്ചേരി, കൂടാളി കൃഷ്ണൻ പണിക്കർ, പുഴാതി രാജേഷ് പണിക്കർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

ഗുളികൻ ദൈവത്തിന്റെ പുനർ പ്രതിഷ്ഠയും ഉത്സവത്തിൻ്റെ ഭാഗമായി നടന്നു. ക്ഷേത്രം തന്ത്രി ആലച്ചേരി പുതിയേടത്ത് ഇല്ലത്ത് പള്ളി ജയകൃഷ്ണൻ നമ്പൂതിരി, യദുകൃഷ്ണൻ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷ്ഠാകർമ്മം നടന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/24431/Honored-with -silk-and-hoops)